വിശപ്പ് കുറയ്ക്കാനും ചാടിയ വയർ ഒതുക്കാനും ആർത്തവ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനും ഏറെ സഹായകരമായ ഒരു ഹെൽത്തി സൂപ്പ് ആണ് മുതിര സൂപ്പ്. ജലദോഷം പോലുള്ള അവസ്ഥകൾക്ക് ഇത് ഗുണകരമാണ്. ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതിനാൽ വിളർച്ച ഉള്ളവർക്കും ഇതൊരു ശീലമാക്കാം.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
മുതിര – ഒരു കപ്പ്
മല്ലി – ഒരു സ്പൂൺ
കടലപരിപ്പ് – ഒരു ടീസ്പൂൺ
കറിവേപ്പില – രണ്ട് തണ്ട്
ചുവന്ന മുളക് – 4 എണ്ണം
ജീരകം -ഒരു ടീസ്പൂൺ
കായം ഒരു കഷണം
കുരുമുളക് – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
തക്കാളി – ഒന്ന്
വെളുത്തുള്ളി – 5 അല്ലി
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
തയാറാക്കുന്ന വിധം
മുതിര കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് കുതിക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ വേവിക്കുക. നന്നായി വെന്ത് ഉടയണം.ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. അടുത്തതായി രസം പൊടി തയാറാക്കുക. കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് നന്നായി വറുത്ത് പൊടിക്കുക. അതിന് ശേഷം മഞ്ഞൾ പൊടി, ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഒരു കുഞ്ഞു കഷണം കായം ചേർക്കുക. പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടഞ്ഞ മുതിര ചേർക്കുക. തക്കാളിയും വെളുത്തുള്ളിയും ചേർക്കുക.എല്ലാം നന്നായി മിക്സായാൽ രസം പൊടി ചേർക്കാം. രസത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് രസം പൊടി നന്നായി യോജിപ്പിച്ച് ചേർക്കുക. ഒന്ന് ചെറുതായി തിളച്ചാൽ കറിവേപ്പിലയോ മല്ലിയിലയോ ചേർത്ത് വിളമ്പാം.



