തൃ​ശൂ​ർ: മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ റോ​ഡ​രി​കി​ൽ കി​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് പൊ​ള്ളി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട​ക്കാ​ഞ്ചേ​രി തെ​ക്കും​ക​ര കി​ഴ​ക്കൂ​ട്ടു​വ​ള​പ്പി​ൽ രാ​ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​പി​ച്ച ബോ​ധ​മി​ല്ലാ​തെ ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ കി​ട​ന്ന​തു​കൊ​ണ്ടാ​ണ് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച​തെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. ക​ഴി​ഞ്ഞ തി​രു​വോ​ണ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പാ​ണ​ൻ​വീ​ട്ടി​ൽ ശ​ശി ഒ​ന്ന​ര​മാ​സ​ത്തി​ല​ധി​ക​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​ത്. ഇ​രു​കാ​ലു​ക​ളി​ലും ഗു​രു​ത​ര​മാ​യ പൊ​ള്ള​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് രാ​ജ​നെ​തി​രെ പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​റ്റൊ​രു മ​ദ്യ​പാ​ന സ​ദ​സി​നി​ടെ രാ​ജ​ൻ​ത​ന്നെ ഈ ​സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. രാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ കേ​ട്ട സാ​ക്ഷി പി​ന്നീ​ട് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് കേ​സി​ന് തു​മ്പു​ണ്ടാ​യ​ത്.