മണ്ഡല, മകരവിളക്ക് സീസണ്‍ സമയത്താണ് ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപം നടന്നത്.
ജീവനക്കാര്‍ വൻതുക ബാങ്കുകളില്‍ നിക്ഷേപിച്ചതായി സ്പെഷല്‍ കമ്മീഷണർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ 487 സാമ്ബത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസണ്‍ സമയത്താണ് ബാങ്കുകളില്‍ വലിയ തോതില്‍ നിക്ഷേപം നടന്നത്. നവംബർ 17 മുതല്‍ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വൻ തുക നിക്ഷേപിക്കപ്പെട്ടു. എസ്.ബി.ഐ സന്നിധാനം ശാഖയില്‍ മാത്രം 1,667 ഇടപാടുകളിലൂടെ എട്ട് കോടിയിലേറെ രൂപ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍.

ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയില്‍ 942 ഇടപാടുകളിലൂടെ ഏകദേശം പതിനൊന്നര കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നു.
നിക്ഷേപം നടത്തിയവരില്‍ ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടല്‍ ഉടമകള്‍, സന്നിധാനത്തിലെ മറ്റ് ജീവനക്കാർ എന്നിവരും ഉള്‍പ്പെടുന്നുവെന്നാണ് കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് സ്പെഷല്‍ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.