ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ജ​സ്റ്റി​സ് സ്വ​ർ​ണ്ണ​കാ​ന്ത ശ​ർ​മ​യെ മാ​റ്റ​ണ​മെ​ന്നും കേ​സ് നി​ഷ്പ​ക്ഷ​മാ​യ മ​റ്റൊ​രു ബെ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത​യ​ച്ചു. എ​എ​പി നേ​താ​ക്ക​ളാ​യ മ​നീ​ഷ് സി​സോ​ദി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള 22 പ്ര​തി​ക​ളും ഈ ​ആ​വ​ശ്യ​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ ബെ​ഞ്ചി​ൽ നി​ന്ന് ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നും ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യ്ക്ക് പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും കെ​ജ്‌​രി​വാ​ൾ ആ​രോ​പി​ച്ചു. 

അ​തി​നാ​ൽ കേ​സ് മ​റ്റൊ​രു ‘നി​ഷ്പ​ക്ഷ’ ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​ദ്യ​ന​യ​ക്കേ​സി​ൽ കെ​ജ്‌​രി​വാ​ൾ, സി​സോ​ദി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചാ​ണ് നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.