സോളർ കേസ് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോടതി നടപടികൾക്ക് അമിത പ്രാധാന്യം ലഭിക്കുമെന്നും അത് തന്നെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തു ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നു വ്യക്തമാക്കി അഡ്വ. സുധീർ ജേക്കപ്പും കോടതിയെ സമീപിച്ചിരുന്നു



