വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും അ​ന്ത​രി​ച്ച ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‌​സ്റ്റീ​നെ​യും വി​ഖ്യാ​ത ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്രം ടൈ​റ്റാ​നി​കി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജാ​ക്കും റോ​സും നി​ൽ​ക്കു​ന്ന മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച പ്ര​തി​മ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ നാ​ഷ​ണ​ൽ മാ​ളി​ൽ. വി​ഖ്യാ​ത ച​ല​ച്ചി​ത്ര​മാ​യ ‘ടൈ​റ്റാ​നി​ക്കി’​ലെ പ്ര​ശ​സ്ത​മാ​യ പോ​സി​ലാ​ണ് ഇ​രു​വ​രെ​യും പ്ര​തി​മ​യി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്

ട്രം​പും എ​പ്‌​സ്റ്റീ​നും ടൈ​റ്റാ​നി​ക്കി​ലെ ജാ​ക്കി​നെ​യും റോ​സി​നെ​യും പോ​ലെ നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​നി​ർ​മി​തി. ‘സീ​ക്ര​ട്ട് ഹാ​ൻ​ഡ്‌​ഷേ​ക്ക്’ എ​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​പ്ര​തി​ഷേ​ധ പ്ര​തി​മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​പ്‌​സ്റ്റീ​ൻ വ​ഴി ട്രം​പി​നെ പ​രി​ച​യ​പ്പെ​ട്ട ഒ​രാ​ൾ ട്രം​പി​നെ​തി​രെ ഉ​ന്ന​യി​ച്ച പ​ഴ​യ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ അ​ട​ങ്ങി​യ എ​ഫ്ബി​ഐ രേ​ഖ​ക​ൾ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പു​റ​ത്തു​വ​ന്ന​ത്.