കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സ്ത്രീ​യു​ടെ കാ​ലി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി. ചി​റ​ക്ക​ട​വ് ഗ്രാ​മ​ദീ​പം ഐ​ക്ക​ര​പ​റ​മ്പ് കെ.​സി. ബാ​ബു​വി​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ​യു​ടെ കാ​ൽ പാ​ദ​ത്തി​ലൂ​ടെ​യാ​ണ് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ ക​യ​റി​യി​റ​ങ്ങി​യ​ത്.

രാ​വി​ലെ 8.35 ഓ‌​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ദ്യം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യ​ത്തു​നി​ന്നു കു​മ​ളി​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.