കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യെ പ്ര​​​കൃ​​​തി​​​വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍.

പാ​​​ച​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി ബ​​​ദി​​​യ​​​ഡു​​​ക്ക എ​​​ട​​​നീ​​​ര്‍ സ്വ​​​ദേ​​​ശി ഫൗ​​​സി​​​യ (43), ശു​​​ചീ​​​ക​​​ര​​​ണ​​​ തൊ​​​ഴി​​​ലാ​​​ളി കാ​​​സ​​​ര്‍​ഗോ​​​ഡ് വി​​​ദ്യാ​​​ന​​​ഗ​​​ര്‍ ചാ​​​ല സ്വ​​​ദേ​​​ശി കെ.​​​എം. ഷ​​​ഫീ​​​ര്‍ (51) എ​​​ന്നി​​​വ​​​രാണ് അറസ്റ്റിലായത്.

ഇ​​​രു​​​വ​​​രെ​​​യും ജു​​​ഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. 40 ശ​​​ത​​​മാ​​​നം കാ​​​ഴ്ച​​പ​​​രി​​​മി​​​തി​​​യു​​​ള്ള കു​​​ട്ടി​​​യാ​​​ണ് പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷം സെ​​​പ്റ്റം​​​ബ​​​ര്‍ മാ​​​സം മു​​​ത​​​ല്‍ പ​​​ല​​​ത​​​വ​​​ണ ഫൗ​​​സി​​​യ കു​​​ട്ടി​​​യെ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്നും കു​​​ട്ടി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ഫൗ​​​സി​​​യ​​​യും ഷ​​​ഫീ​​​റും ലൈം​​​ഗി​​​ക​​ബ​​​ന്ധ​​​ത്തി​​​ല്‍ ഏ​​​ര്‍​പ്പെ​​​ട്ട​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് പെൺകുട്ടി അ​​​മ്മ​​​യോ​​​ട് പ​​​റ​​​ഞ്ഞു. അ​​​മ്മ വി​​​വ​​​രം സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചൈ​​​ല്‍​ഡ് ലൈ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യു​​മാ​​യി​​രു​​ന്നു.