തൃ​ശൂ​ർ: ഗാ​ന്ധി​ഗ്രാ​മി​ല്‍ മു​ല്ല​ക്കാ​ട് അം​ഗ​ന്‍​വാ​ടി​ക്കു സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ആ​സാ​ദ് റോ​ഡി​ൽ കു​റ്റി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ജോ​സ് (57) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​റു മാ​സ​മാ​യി വാ​ട​ക​ക്ക് മു​ല്ല​ക്കാ​ടാ​ണ് ജോ​സും കു​ടും​ബ​വും താ​മ​സം. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ കാ​ര്‍ ഇ​വി​ടെ ക​ണ്ടെ​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കാ​റി​ന്‍റെ ഡോ​ര്‍ പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

കാ​റി​നു​ള്ളി​ല്‍ നി​ന്നും പോ​ലീ​സ് പി​സ്റ്റ​ൽ ക​ണ്ടെ​ത്തി. കാ​റി​ൽ നി​ന്നും കു​റി​പ്പ് ക​ണ്ടെ​ത്തി​യെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ‘ദി​ശ’ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056).