ആ​ല​പ്പു​ഴ: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​സ​ന​വു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ത്തു​വെ​ന്നും മ​ന്ത്രി​സ​ഭ​യി​ലെ പു​ഴു​ക്കു​ത്താ​ണ് ഗ​ണേ​ഷ് കു​മാ​റെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​രോ​പി​ച്ചു.

ഒ​രു മ​ന്ത്രി ആ​വു​മ്പോ​ൾ എ​ങ്കി​ലും ഒ​രു നി​ല​യും വി​ല​യും നോ​ക്ക​ണം. മ​ന്ത്രി അ​ല്ലെ​ങ്കി​ൽ പോ​ലും ഇ​തൊ​ന്നും ഭാ​ര​തീ​യ സം​സ്ക്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

” ഞാ​ൻ വ​ള​രെ നാ​ളു​ക​ൾ​ക്കു മു​ന്നേ ഗ​ണേ​ശ​നെ കു​റി​ച്ചു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു ആ​വ​ർ​ത്തി​ക്കു​ന്നി​ല്ല. വാ​ക്കി​ലും പ്ര​വ​ർ​ത്തി​യി​ലും ധാ​ർ​ഷ്ട്യ​വും മാ​ട​മ്പി​ത്ത​ര​വു​മാ​ണ്. 5000 പ്ര​ണ​യി​നി​ക​ൾ ഉ​ണ്ടെ​ന്ന് ത​ല​ക്ക് വെ​ളി​വു​ള്ള​വ​ർ പ​റ​യു​മോ? പ​രാ​തി ഇ​ല്ലാ​ത്ത​തു കൊ​ണ്ട് പ്ര​ശ്നം ഇ​ല്ലാ​താ​വു​ന്നി​ല്ല​ല്ലോ.

മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി വ​യ്പ്പി​ക്ക​ണോ എ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്ക​ട്ടെ. ജ​ന​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ ഒ​രു തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി എ​ടു​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.