തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കി​ടെ പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ർ പോ​ലീ​സ് കോ​ഴി​ക്കോ​ട് എ​ത്തി ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. മ​രി​ച്ച കോ​ഴി​ക്കോ​ട് വെ​സ്റ്റ്‍​ഹി​ൽ സ്വ​ദേ​ശി ടി.​കെ. വി​ജി​ഷ​യു​ടെ സം​സ്കാ​രം ബു​ധ​നാ​ഴ്ച​യാ​ണ്.

അ​ടു​ത്ത​ടു​ത്ത് അ​ടു​പ്പു​ക​ൾ കൂ​ട്ടി​യ​താ​ണ് പൊ​ള്ള​ലേ​ൽ​ക്കാ​ൻ കാ​ര​ണം എ​ന്നാ​ണ് മ​രി​ച്ച വി​ജി​ഷ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. വി​ജി​ഷ​യും വി​ജി​ഷ​യോ​ടൊ​പ്പം പൊ​ങ്കാ​ല​യ്ക്ക് പോ​യ മ​റ്റു​ള്ള​വ​രും ഇ​ക്കാ​ര്യം പോ​ലീ​സി​ന്‍റെ​യും സം​ഘാ​ട​ക​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​ല്ല.

വ​ലി​യ അ​നാ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി​ജി​ഷ​യു​ടെ ഭ​ർ​ത്താ​വ് ദി​നേ​ശ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ആ​യി​രു​ന്ന വി​ജി​ഷ​യെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ജി​ഷ മ​രി​ച്ച​ത്.