കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. വി​ഷ​യ​ത്തി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് കു​ടും​ബ പ്ര​ശ്നം മാ​ത്രം ആ​ണെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഭാ​ര്യ ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്ന അ​വ​ർ ത​ന്നെ പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഷം​സീ​ർ കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ വ​ന്നു​പ​റ​ഞ്ഞ കാ​ര്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കൊ​ടു​ത്ത​ത്. സ്വാ​ഭാ​വി​ക​മാ​യി അ​വ​ർ​ത​ന്നെ പ​റ​ഞ്ഞു അ​ത് തീ​ർ​ന്നു​വെ​ന്ന്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​യി മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല.

അ​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​നി​യി​പ്പോ​ൾ സ​ഭ​യൊ​ന്നും ഇ​ല്ല. ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കും. ശേ​ഷം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ട​യെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.