കൊ​ച്ചി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​ൽ റി​സ്കു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ. എ​ന്നാ​ലും പാ​ർ​ട്ടി എ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ തയാ​റാ​ണെ​ന്ന് ടൈ​സ​ൺ പറഞ്ഞു.

“അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​റി​യാം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​നി​ക്കെ​തി​രെ വി​കാ​ര​മു​ണ്ടോ എ​ന്ന​തി​നെ​തി​നെ കു​റി​ച്ച് അ​റി​വി​ല്ല. മ​ത്സ​രി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ജി​ല്ല​യി​ലെ പാ​ർ​ട്ടി ഒ​രു​ക്കും.’-​ടൈ​സ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​കാ​രം ഉ​ണ്ട് എ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു. സി.​സി. മു​കു​ന്ദ​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും ടൈ​സ​ൺ പ​റ​ഞ്ഞു.

പ​റ​വൂ​രി​ൽ ജി​ല്ലാ നേ​തൃ​ത്വം ന​ൽ​കി​യ മൂ​ന്ന് പേ​രു​ക​ൾ ത​ള്ളി​യാ​ണ് വി.​ഡി. സ​തീ​ശ​നെ നേ​രി​ടാ​ൻ ഇ.​ടി. ടൈ​സ​ണെ ഇ​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വി​ന്‍റെ നേ​രി​ട്ടു​ള്ള തീ​രു​മാ​ന​മാ​ണ് സി​റ്റിം​ഗ് ടൈ​സ​ണെ മ​ത്സ​രി​പ്പി​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ, ജി​ല്ല​യ്ക്ക് പു​റ​ത്തുനി​ന്നു സ്ഥാ​നാ​ർ​ഥി വ​രു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗ​ത്തിനു ക​ടു​ത്ത അ​തൃ​പ്‌​തി​യു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പ​റ​വൂ​രി​ൽ സി​പി​ഐ​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ൽ വ​ലി​യ അ​തൃ​പ്തി പ്രാ​ദേ​ശി​ക സി​പി​ഐ​എ​മ്മി​നു​ണ്ട്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ശിപാ​ർ​ശ ചെ​യ്യു​ന്ന​തോ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളോ ആ​ണെ​ന്ന ആ​ക്ഷേ​പം പ​ല ഘ​ട്ട​ങ്ങ​ളി​ലും ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​വ​രാ​ത്ത രീ​തി​യി​ൽ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​രി​ട്ടാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി​യി​ൽനിന്നു മൂ​ന്നു പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ന​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​ര് ത​ള്ളി​യാ​ണ് ടൈ​സ​ണെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ച​ത്.