കൊ​​​ച്ചി: ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി​​​യു​​​ടെ സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തോ​​​ടെ വ​​​യ​​​നാ​​​ട് ടൗ​​​ണ്‍ഷി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ലോ​​​കം കൂ​​​ടു​​​ത​​​ല്‍ അ​​​റി​​​ഞ്ഞെ​​​ന്നും ഇ​​​തു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്.

തി​​​ര​​​ക്കു​​​ക​​​ള്‍ക്കി​​​ട​​​യി​​​ലും മ​​​മ്മൂ​​​ട്ടി​​​ക്ക് വ​​​യ​​​നാ​​​ട്ടി​​​ല്‍ പോ​​​യി ടൗ​​​ണ്‍ഷി​​​പ്പ് കാ​​​ണ​​​ണ​​​മെ​​​ന്നു തോ​​​ന്നു​​​ന്ന മ​​​ഹ​​​ത്താ​​​യ മാ​​​തൃ​​​ക ലോ​​​ക​​​ത്തി​​​നു​​​മു​​​മ്പി​​​ല്‍ കാ​​​ഴ്ച​​​വ​​​യ്ക്കാ​​​ന്‍ ന​​​മ്മ​​​ള്‍ക്കാ​​​യി. അ​​​താ​​​ണു പ്ര​​​ധാ​​​നം. അ​​​ല്ലാ​​​തെ ആ​​​രെ​​​ങ്കി​​​ലും എ​​​ന്തെ​​​ങ്കി​​​ലും പ​​​റ​​​യു​​​ന്ന​​​ത​​​ല്ലെ​​​ന്നും മ​​​ന്ത്രി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു.

പെ​​​രു​​​മ്പ​​​ളം പാ​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചും മ​​​മ്മൂ​​​ട്ടി മ​​​നോ​​​ഹ​​​ര​​​മാ​​​യി പ​​​റ​​​ഞ്ഞു. ചെ​​​മ്പ് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം പ​​​ഴ​​​യ​​​കാ​​​ല ഓ​​​ര്‍മ​​​ക​​​ള്‍ പ​​​ങ്കു​​​വ​​​ച്ച് ഇ​​​ന്ന​​​ത്തെ മാ​​​റ്റം, ചേ​​​ര്‍ത്തു​​​പി​​​ടി​​​ക്ക​​​ല്‍, എ​​​ന്താ​​​ണു വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചെല്ലാം പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ള്‍ പ്ര​​​സ​​​ക്ത​​​മാ​​​ണ്. ഇ​​​തെ​​​ല്ലാം വ​​​രു​​​മ്പോ​​​ള്‍ ചി​​​ല​​​ര്‍ക്ക് അ​​​സ്വ​​​സ്ഥ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.