ക​​​ണ്ണൂ​​​ർ: ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യും ന​​​ട​​​പ്പാ​​​ക്കാ​​​തെ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രും പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്നു. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ മൂ​​​ന്നാ​​​മ​​​താ​​​യി​​​രു​​​ന്നു ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ തൊ​​​ട്ടു​​​മു​​​ൻ​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ചെ​​​യ​​​ർ​​​മാ​​​ൻ, സി​​​ഇ​​​ഒ, ജോ​​​യി​​​ന്‍റ് സി​​​ഇ​​​ഒ, കൃ​​​ഷി-​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ധ​​​ന​​​കാ​​​ര്യ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങ​​​ടി​​​യ​​​എ​​​ട്ടു​​​പേ​​​രും ഭ​​​ര​​​ണ​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​നി​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 24 പേ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ ബോ​​​ർ​​​ഡ് രൂ​​​പീക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. ‌

ഇ​​​ട​​​തു​ സ​​​ർ​​​ക്കാ​​​രി​​നു തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ക്കാ​​​ൻ തെ​​​ക്ക​​​ൻ തി​​​രു​​​വി​​താം​​​കൂ​​​റി​​​ലും മ​​​ല​​​ബാ​​​റി​​​ലും കൂ​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണം ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ര​​​ണ്ടാം മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴും ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം.

അ​​​ങ്ങ​​​നെ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ 2021 ഡി​​​സം​​​ബ​​​റി​​​ൽ പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക​​​യും ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നാ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖാ​​​ന്തി​​രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ർ 2021 ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു കൃ​​​ഷി​​​മ​​​ന്ത്രി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​മാ​​​യ എ​​​ല്ലാ ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും 60 വ​​​യ​​​സി​​​നു​​​ശേ​​​ഷം കു​​​റ​​​ഞ്ഞ​​​ത് 5,000 രൂ​​​പ​​​വീ​​​തം പെ​​​ന്‍​ഷ​​​ന്‍ ന​​​ല്‍​കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ

തു​​​ട​​​ക്ക​​​ത്തി​​​ൽ 20 ല​​​ക്ഷം ക​​​ർ​​​ഷ​​​ക​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 2026 ഫെ​​​ബ്രു​​​വ​​​രി​​​വ​​​രെ 15,354 പേ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​ത്ര​​​മാ​​ണു പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രെ ചേ​​​ർ​​​ക്കാ​​​ൻ കൃ​​​ഷി​​​വ​​​കു​​​പ്പ് മു​​​ഖേ​​​ന ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തിവ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പെ​​​ൻ​​​ഷ​​​നും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ​​​യും പ​​​ദ്ധ​​​തി​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ട്ടി​​​ല്ല. ‌

അ​​​തി​​​നാ​​​ൽ, പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടുപോ​​​കാ​​​ൻ കൃ​​​ഷി​​​വ​​​കു​​​പ്പി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്ത് തൃ​​​ശൂ​​​രിൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഓ​​​ഫീ​​​സും കോ​​​ഴി​​​ക്കോ​​ട്ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യി​​​ ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മു​​​ണ്ട്. പ്ര​​​തി​​​വ​​​ർ​​​ഷം ര​​​ണ്ട​​​ര​​​ക്കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ശ​​​ന്പ​​​ള ഇ​​​ന​​​ത്തി​​​ൽ അ​​​ഞ്ചു​ വ​​​ർ​​​ഷ​​​മാ​​​യി ന​​​ല്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ലും ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ കാ​​​ര്യം പോ​​​ലും പ​​​ര​​​മാ​​​ർ​​​ശി​​​ച്ചി​​​ല്ല. 2021ൽ ​​​അം​​​ശ​​​ദാ​​​യം അ​​​ട​​​ച്ചുതു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. പ​​​ദ്ധ​​​തി ന​​ട​​​പ്പാ​​​കാ​​​ത്ത സ്ഥി​​​തി​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​വും പെ​​​ൻ​​​ഷ​​​നും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന കാ​​​ര്യം പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി​​​രി​​​ക്കും.