തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
“തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.’-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



