പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ അടുത്ത പരമോന്നത നേതാവിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ഇറാൻ ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.