പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് പുനരാരംഭിക്കുന്നു. സ്പീക്കർ ഓം ബിർളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയവും പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധവും സഭയുടെ ആദ്യദിനം തന്നെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായി. ഏപ്രിൽ 2 വരെയാണ് സമ്മേളനം നീണ്ടുനിൽക്കുന്നത്.
ലോക്സഭാ സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ച് 118 പ്രതിപക്ഷ എംപിമാരാണ് പ്രമേയത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. നോട്ടീസ് നൽകിയതിനെത്തുടർന്ന് സഭാ നടപടികളിൽ നിന്ന് ഓം ബിർള വിട്ടുനിൽക്കുകയാണ്.



