ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ തു​റ​ക്കാ​ത്ത ബി​യ​ർ കു​പ്പി​യി​ൽ ജീ​വ​നു​ള്ള മീ​ൻ. ഹൈ​ദ​രാ​ബാ​ദി​ലെ മ​ല്ലാ​പ്പു​രി​ലാ​ണ് വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്. നാ​ച്ചാ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു മ​ദ്യ​ഷാ​പ്പി​ൽ നി​ന്ന് വാ​ങ്ങി​യ ബി​യ​റി​ലാ​ണ് ജീ​വ​നു​ള്ള മീ​നി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ബി​യ​ർ വാ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ‌ കു​പ്പി തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ഉ​ള്ളി​ൽ എ​ന്തോ അ​ന​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജീ​വ​നു​ള്ള മീ​നി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ ബി​യ​റു​മാ​യി മ​ദ്യ​ഷാ​പ്പി​ൽ തി​രി​കെ​യെ​ത്തി. എ​ന്നാ​ൽ ബി​യ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ക​ട​യി​ൽ അ​ല്ലെ​ന്നും ഫാ​ക്ട​റി​യി​ലാ​ണെ​ന്നും തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​ൻ അ​റി​യി​ച്ചു.

പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബി​യ​ർ കു​പ്പി​യി​ൽ മീ​ൻ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​തി​നെ കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ര​യും സ​മ​യം ബി​യ​റി​നു​ള്ളി​ൽ കി​ട​ന്ന മീ​ൻ ജീ​വ​നോ​ടെ​യു​ള്ള​തി​നെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.