കോ​ഴി​ക്കോ​ട്: കടയുടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഒ​രു രൂ​പ​യ്ക്ക് ഷൂ’ ​എ​ന്ന ഓ​ഫ​ർ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷം. തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ക​ട​യു​ട​മ​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.’ട്രെ​ൻ​ഡ് ഫാ​ക്ട​റി’ എ​ന്ന ഷൂ ​ക​ട​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു രൂ​പ​യ്ക്ക് ഷൂ ​ന​ൽ​കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​ര​സ്യം ന​ൽ​കി​യ​ത്. ഒ​രു രൂ​പ​യു​ടെ നോ​ട്ടു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഓ​ഫ​ർ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ഓ​ഫ​ർ അ​റി​ഞ്ഞെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ, പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി മു​ത​ൽ ക​ട​യ്ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ തി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​വു​ക​യും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ലാ​ത്തി വീ​ശേ​ണ്ടി വ​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ട ഇ​ന്ന് തു​റ​ക്കി​ല്ലെ​ന്ന് ബോ​ർ​ഡ് വെ​ച്ച​തോ​ടെ ആ​ളു​ക​ൾ പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

രാ​വി​ലെ പ​ത്ത് മ​ണി​ക്ക് തു​ട​ങ്ങു​മെ​ന്ന് പ​റ​ഞ്ഞ ഓ​ഫ​ർ പു​ല​ർ​ച്ചെ ത​ന്നെ തീ​ർ​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ക​ട അ​ധി​കൃ​ത​ർ പ​റ്റി​ച്ച​താ​യി ക്യൂ ​നി​ന്ന​വ​ർ ആ​രോ​പി​ച്ചു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ ജ​ന​ക്കൂ​ട്ട​ത്തെ വി​ളി​ച്ചു​കൂ​ട്ടി​യ​തി​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നും ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.