ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ വിന്യസിക്കുന്നതിനെക്കുറിച്ച് ലണ്ടൻ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ജയിക്കാൻ അമേരിക്കൻ സേനയ്ക്ക് അവ ആവശ്യമില്ലെന്നും ട്രംപ് കയ്പോടെ കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള സംഘർഷത്തിൽ ബ്രിട്ടീഷ് പിന്തുണയുടെ അഭാവം താൻ “ഓർക്കും” എന്ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. “ഒരുപക്ഷേ എല്ലാവരിലും വച്ച് ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന, ഒരുപക്ഷെ നമ്മുടെ മഹത്തായ സഖ്യകക്ഷിയായിരുന്ന യുണൈറ്റഡ് കിംഗ്ഡം, ഒടുവിൽ മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു,” ട്രംപ് പറ