മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പൂന മെട്രോയിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തുന്നു.
ഞായറാഴ്ച മുതൽ നഗരത്തിലെ രണ്ട് റൂട്ടുകളിലും ഓടുന്ന മെട്രോ ട്രെയിനുകളിൽ പുതിയ ക്രമീകരണം നിലവിൽ വരും.
ഓരോ മെട്രോ ട്രെയിനുകളിലും സ്ത്രീകൾക്കായി 46 സീറ്റുകളും മുതിർന്ന പൗരന്മാർക്കായി എട്ട് സീറ്റുകളുമാണ് സംവരണം ചെയ്യുന്നത്. സംവരണം ചെയ്ത സീറ്റുകൾ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കും.
കൂടാതെ, സീറ്റുകളുടെ ലേഔട്ട് സ്റ്റേഷനുകളിലും മെട്രോയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും ലഭ്യമാകും. സുരക്ഷിതവും സുഖകരവുമായി യാത്ര ചെയ്യാൻ ഈ നിർദേശങ്ങളോട് സഹകരിക്കണമെന്ന് മഹാ മെട്രോ ഭരണകൂടം അഭ്യർഥിച്ചു.



