ടെ​ഹ്റാ​ൻ: എ​ട്ടാം നാ​ളും തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ൽ ഇ​റാ​നി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 1332 പേ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ത​ക​ർ​ത്തു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ടെ​ഹ്റാ​ൻ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ വ​ൻ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ലെ​ബ​നോ​നി​ലും മ​ര​ണം 217 ക​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ ഇ​റാ​നും മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ടെ​ൽ അ​വീ​വി​ൽ അ​ട​ക്കം ന​ട​ത്തി​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. പ​ല​യി​ട​ത്തും മി​സൈ​ൽ അ​വ​ശി​ഷ്ടം പ​തി​ച്ച് തീ​പി​ടി​ത്തം ഉ​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

യു​ദ്ധ​ത്തി​ൽ നി​ന്ന് ഒ​ര​ടി പി​ന്നോ​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​യും വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ഇ​റാ​ൻ നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങാ​തെ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​സി​ഡ​ന്‍റ് ട്രം​പ് യു​എ​സ് ആ​യു​ധ ശേ​ഖ​രം വി​ശാ​ല​മാ​ക്കാ​ൻ പോ​കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ന​ട​ത്തി​യ​ത്.

ആ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​ടെ നി​ർ​മാ​ണം നാ​ലി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​തി​രോ​ധ നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​യാ​യെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യു​ടെ ആ​ന്‍റി-​ഡ്രോ​ൺ സം​വി​ധാ​നം ‘മെ​റോ​പ്സ്’ ഉ​ട​ൻ മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ക്കു​മെ​ന്ന് യു​എ​സ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.