ആ​ല​പ്പു​ഴ: പെ​രു​മ്പ​ളം ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് വി​രാ​മ​മാ​കു​ന്നു. വേ​മ്പ​നാ​ട് കാ​യ​ലി​ന് കു​റു​കെ ഒ​രു​കി​ലോ​മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ല്‍ നി​ര്‍​മി​ച്ച പാ​ലം ഇ​ന്ന് രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.

2016-17 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 100 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ആ​ര്‍​എ​ഫ്ബി വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. കാ​യ​ലി​നാ​ല്‍ ചു​റ്റ​പ്പെ​ട്ട പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​നെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

ദേ​ശീ​യ ജ​ല​പാ​ത ക​ട​ന്നു​പോ​കു​ന്ന​യി​ട​ത്ത് തൂ​ണു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ബോ​സ്ട്രിം​ഗ് ആ​ര്‍​ച്ച് മാ​തൃ​ക​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം തു​റ​ക്കു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ദ്വീ​പി​ലേ​ക്ക് എ​ത്തും.