തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് രണ്ടംഗസംഘം മൊബൈൽ ഫോൺ തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച പുലർച്ചെ ഒന്നിന് നടന്ന സംഭവത്തിൽ പത്തനംതിട്ട കോന്നി സ്വദേശി പ്രവൻ പോലീസിൽ പരാതി നൽകി.
കുമാരപുരം മാലി കോൺസുലേറ്റിനു സമീപം ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന പ്രവനെ രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഘത്തെ പ്രവിൻ പിന്തുടർന്നുവെങ്കിലും യുവാവിനെ സംഘം ചവിട്ടി വീഴ്ത്തുകയായിരുന്നു.
ബൈക്കിൽ നിന്ന് തെറിച്ചുവീണ പ്രവിൻ ആശുപത്രിയിൽ ചികിത്സ തേടി. ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ ബൈക്കിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.



