തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നും ര​​​ണ്ടും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്തു സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ അ​​​നു​​​വ​​​ദി​​​ച്ച​​​ത് എ​​​ന്തെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ആ​​​ദ്യം ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്, ബാ​​​റു​​​ക​​​ൾ​ എ​​​ന്നാ​​​ണ്. 2016 മേ​​​യ് മാ​​​സം മു​​​ത​​​ൽ 2026 ഫെ​​​ബ്രു​​​വ​​​രി വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പു​​​തു​​​താ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ​​​ത് 855 ബാ​​​റു​​​ക​​​ളാ​​​ണ്.

മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​പ​​​ഭോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ഒ​​​ന്നും ര​​​ണ്ടും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്താ​​​ണ് ബാ​​​റു​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ 2016 മേ​​​യി​​​ൽ അ​​​ധി​​​കാ​​​രമൊ​​​ഴി​​​യു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് 29 ബാ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഫൈ​​​വ് സ്റ്റാ​​​റി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു ബാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു താ​​​ഴെ​​​യു​​​ള്ള എ​​​ല്ലാ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെയും ബാ​​​റു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത മു​​​ഴു​​​വ​​​ൻ ബാ​​​റു​​​ക​​​ളും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് അ​​​ട​​​ച്ചു പൂ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് 884 ബാ​​​റു​​​ക​​​ളാ​​​ണ്. ത്രീ-​​​ഫോ​​​ർ സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നസ​​​മ​​​യം രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി 12 വ​​​രെ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടും ലൈ​​​സ​​​ൻ​​​സ് ഫീ​​​സ് ഉ​​​യ​​​ർ​​​ത്താ​​​ത്തത് ഏ​​​റെ ദു​​​രൂ​​​ഹ​​​മാ​​​ണ്.

പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര​​​ത്തി​​​ലും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ബാ​​​റു​​​ക​​​ൾ​​​ക്ക് പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നു​​​വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​റെ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നേ​​​രി​​​യ വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണു വ​​​രു​​​ത്തി​​​യ​​​ത്.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്താ​​​കെ 309 ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ 336 ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് കു​​​റ​​​വു​​​ണ്ടാ​​​യി. 5177 ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ഴ​​​ത് 5171 ആ​​​യി കു​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് ആ​​​റു ത​​​വ​​​ണ കൂ​​​ട്ടു​​​ക​​​യും വെ​​​ള്ള​​​ക്ക​​​രം മൂ​​​ന്നി​​​ര​​​ട്ടി​​​യോ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. കെ​​​ട്ടി​​​ട നി​​​കു​​​തി​​​യും വ​​​സ്തു നി​​​കു​​​തിയും ഓ​​​രോ വ​​​ർ​​​ഷ​​​വും വ​​​ർ​​​ധി​​​പ്പി​​​ച്ചു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​നു മു​​​ക​​​ളി​​​ലാ​​​ക്കി. ബ​​​സ് ചാ​​​ർ​​​ജും വ​​​ർ​​​ധി​​​പ്പി​​​ച്ചു.
സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സേ​​​വ​​​ന നി​​​ര​​​ക്കു​​​ക​​​ളും കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.