ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അഭൂതപൂർവമായ കൃത്യതയും വേഗതയും കൈവരിക്കാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വെറും 24 മണിക്കൂറിനുള്ളിൽ ആയിരത്തോളം സൈനിക ലക്ഷ്യങ്ങൾ കൃത്യമായി തകർക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിച്ചു.
അന്ത്രോപിക് (Anthropic) എന്ന കമ്പനിയുടെ ‘ക്ലോഡ്’ (Claude) എന്ന എഐ മോഡലാണ് അമേരിക്കൻ സൈന്യം ഇതിനായി ഉപയോഗിച്ചത്. ലക്ഷ്യസ്ഥാനം കണ്ടെത്തുന്നത് മുതൽ ആക്രമണം നടത്തുന്നതുവരെയുള്ള ‘കിൽ ചെയിൻ’ (Kill Chain) പ്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാൻ എഐ സഹായിച്ചു.
ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിലും ക്ലോഡ് എഐ ഉപയോഗിച്ചിരുന്നു. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ ആയുധ നിർമ്മാണത്തിനോ അക്രമത്തിനോ ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനെ അന്ത്രോപിക് എതിർത്തു. ഇതോടെ കമ്പനിയെ ‘റാഡിക്കൽ ലെഫ്റ്റ് എഐ കമ്പനി’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അന്ത്രോപിക്കുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ഉത്തരവിട്ടു.



