ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ പരീക്ഷ എഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു. ജഗദീഷ് മാളവ്യയുടെ മക്കളായ ശീതൾ (20), കുൽദീപ് (18) എന്നിവരെയാണ് ബന്ധുവായ ഹരി സിംഗ് മാളവ്യ കൊന്നത്.

പരീക്ഷയ്ക്ക് പോവുകയായിരുന്ന സഹോദരങ്ങളെ വഴിയരികിൽ ഒളിഞ്ഞിരുന്ന ഹരി വടി ഉപയോഗിച്ച് അടിച്ചു. ഇരുവരുടെയും തലയിലും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയാകിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ജഗദീഷിന്‍റെയും ഹരിയുടെയും കുടുംബങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ആംഭിച്ചിട്ടുണ്ട്.