ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാടുകളും വ്യാപാര ബന്ധവും വിപുലീകരിക്കുമ്പോൾ അമേരിക്ക തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുടെ കാര്യത്തിൽ വരുത്തിയ തെറ്റുകൾ ആവർത്തിക്കില്ലെന്നും യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ ലാൻഡൗ വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടന്ന റൈസീന ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായുള്ള മുൻകാല വ്യാപാര ബന്ധങ്ങളിൽ നിന്ന് വാഷിംഗ്ടൺ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും ഇന്ത്യയുമായി അടുത്തിടെ ഒപ്പിട്ട വ്യാപാര കരാറിൽ അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“20 വർഷം മുമ്പ് ചൈനയുടെ കാര്യത്തിൽ ഞങ്ങൾ വരുത്തിയ അതേ തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കാൻ പോകുന്നില്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. എല്ലാ വിപണികളും വികസിപ്പിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുമെന്നും എന്നാൽ അടുത്ത നിമിഷം പല വാണിജ്യ കാര്യങ്ങളിലും നിങ്ങൾ ഞങ്ങളെ തോൽപ്പിക്കുമെന്നും ഉള്ള സാഹചര്യം ഇനി ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.



