എംജി സർവകലാശാലാ കലോത്സവ ചാംപ്യൻപട്ടം മഹാരാജാസ് കോളജിന്. ഒരാഴ്ച നീണ്ടുനിന്ന കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജ് (150), തേവര എസ്എച്ച് കോളജ് (143) എന്നിവർ ഉയർത്തിയ കടുത്ത മത്സരത്തെ മറികടന്നാണ് 177 പോയിന്റോടെ മഹാരാജാസിന്റെ കുതിപ്പ്. ആദ്യ ദിനം മുതൽ മുന്നിൽ കുതിച്ച എസ്എച്ച് കോളജിനെ അവസാന ദിനങ്ങളിലാണ് മഹാരാജാസ് മറികടന്നത്. കഴിഞ്ഞ വർഷ ത്തെ ചാംപ്യൻമാരായ ആർഎൽവി കോളജ് അവസാന ദിനമായ ഇന്നലെയാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.മത്സരഫലങ്ങൾ ഇനിയും പൂർണമായിട്ടില്ല. ആയതിനാൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടായേക്കാം.
എംജി സർവകലാശാലാ കലോത്സവം: മഹാരാജാസിന് കിരീടം



