ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി. കൊല്ലം ആശ്രമത്തിൽ നടക്കുന്ന ശതാബ്ദി സമ്മേളനം രാവിലെ 9ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ പങ്കെടുക്കും.