വീണ്ടും പ്രതികാര നടപടിയുമായി ​ഗവർണർ രാജേന്ദ്ര ആർലേക്കർ.കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ സ്ഥാനത്ത് നിന്ന് മാറ്റി.ഡോ. കെ.കെ ​ഗീതാകുമാരിയെയാണ് വിസി സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി.

ബിഎഫ്എ വിദ്യാർഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ​ചാൻസലറായ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്ത് പരി​ഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.