തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മാ​​​ണ് ഇ​​​ന്ന് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ല്ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു.

പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 3,047 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 4, 18,516 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 9.30 മു​​​ത​​​ലാ​​​ണ് പ​​​രീ​​​ക്ഷ. ഒ​​​ന്നാം ഭാ​​​ഷ പാ​​​ർ​​​ട്ട് ഒ​​​ന്നി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന​​​ത്. ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ളും ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ നാ​​​ളെ തു​​​ട​​​ങ്ങും.