ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പൂ​രി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മൂ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി ആ​കാ​ശ് പാ​ണ്ഡെ (22) യാ​ണ് മ​രി​ച്ച​ത്. കാ​റോ​ടി​ച്ച ഗോ​ൾ​ഡ​ൻ സാ​ഹ്നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ആ​കാ​ശും മൂ​ന്ന് സു​ഹൃ​ത്തു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി മൊ​ഹ​ദ്ദി​പൂ​ർ ഓ​വ​ർ​ബ്രി​ഡ്ജി​ലൂ​ടെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​കാ​ശ് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​രാ​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പ​രി​ക്കേ​റ്റു. പ്ര​തി​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.