തിരുവനന്തപുരം: സിപിഎം സെക്രട്ടറിയായ എം.വി. ഗോവിന്ദൻ മുതിർന്ന സിപിഎം നേതാവായ ജി. സുധാകരനെ അവഹേളിച്ചുവെന്ന് കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല.

താൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഏറെ ബഹുമാനത്തോടെ കാണുന്ന നേതാവാണ് ജി. സുധാകരൻ. ഇനി അദ്ദേഹം നിലപാട് തീരുമാനിക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.