സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം. ഇന്നലെ ഇത് 1,20,640 രൂപ ആയിരുന്നു. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഇന്നലെ ഗ്രാമിന് 15,080 രൂപയായിരുന്നു വില. ഇന്ന് 90 രൂപ കുറഞ്ഞ് 14,990 രൂപയിലെത്തി.