കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ യു​വ​ന​ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ല്‍ വി​ദേ​ശ​ത്തു​ള്ള യു​വ​തി ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​ട്ടി​ലെ​ത്തും. ഇ​തി​നു ശേ​ഷം മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി ന​ല്‍​കും.

അ​തി​നു​ശേ​ഷം ചി​ദം​ബ​ര​ത്തി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ്. തു​ട​ര്‍​ന്ന് അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. 2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ളം​കു​ള​ത്തെ ഫ്‌​ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ചി​ദം​ബ​രം ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​രി സൗ​ത്ത് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​കാ​ധി​ക്ഷേ​പം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ടി ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്, ജാ​ന്‍ എ ​മ​ന്‍ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് ചി​ദം​ബ​രം.