ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദി​ൽ ലി​ഫ്റ്റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​ൽ നി​ന്ന് യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ലി​ഫ്റ്റി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

ഒ​ൻ​പ​താം നി​ല​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ പോ​കാ​നാ​യി ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റു​ക​യും വാ​തി​ലി​നോ​ട് ചാ​രി നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ എ​ത്തി​യ​പ്പോ​ൾ ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ക​യും യു​വാ​വ് പു​റ​ത്തി​റ​ങ്ങാ​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ കാ​ലെ​ടു​ത്ത് പു​റ​ത്തു​വ​ച്ച നി​മി​ഷം ത​ന്നെ വാ​തി​ൽ അ​ട​യു​ക​യും ലി​ഫ്റ്റ് മു​ക​ളി​ലേ​യ്ക്ക് നീ​ങ്ങാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. ലി​ഫ്റ്റി​നും ത​റ​യ്ക്കും ഇ​ട​യി​ലു​ള്ള വി​ട​വി​ലൂ​ടെ അ​ദ്ദേ​ഹം താ​ഴെ വീ​ണു. ലി​ഫ്റ്റി​ന്‍റെ വാ​തി​ലി​ൽ ത​ല ഇ​ടി​ച്ച അ​ദ്ദേ​ഹ​ത്തി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.