തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം. വീണാ ജോര്‍ജിന്റെ ഭര്‍ത്താവായിരുന്നു ആവശ്യം ഉന്നയിച്ചത്.
എന്നാൽ, വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്.
കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ്, ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാലും ആവശ്യപ്പെട്ടത്. ഇതോടെവീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും എന്ന് ഉറപ്പായി.



