കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ 27 സൈനികർക്ക് പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ കുവൈത്ത് ആകാശപരിധിയിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ അതിർത്തികളും ആകാശപരിധിയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈന്യം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.