പാ​ല​ക്കാ​ട്: പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം ചി​ന​ക്ക​ത്തൂ​രി​ലാ​ണ് സം​ഭ​വം.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ർ​ഷി​ദ് (31), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ്ര​ശാ​ന്തി​ന്‍റെ മു​തു​കി​ൽ മൂ​ന്ന് കു​ത്തേ​റ്റു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​മീ​ൻ, സ​നൂ​പ്, സ​ന്തോ​ഷ്, അ​നി​ൽ എ​ന്നി​വ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.