തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം നഗരൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖിൽ (35) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്കായിരുന്നു സംഭവം. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.

അനധികൃതമായി നിർമിച്ച വേലിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു.