പത്തനംതിട്ട: കണ്ണൂരിലെ സംഘർഷത്തിന് പിന്നാലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്.
ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
അതേസമയം, വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.



