ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ല. നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ​യാ​യ എം.​വി.​ഗോ​വി​ന്ദ​ന് പ​ക​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ പി. ​കെ.​ശ്യാ​മ​ള മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ് ശ്യാ​മ​ള. ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പി​ൽ എം.​വി. നി​കേ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. ത​ല​ശേ​രി​യി​ൽ കാ​രാ​യി രാ​ജ​ൻ, മ​ട്ട​ന്നൂ​രി​ൽ വി.​കെ.​സ​നോ​ജ് , പ​യ്യ​ന്നൂ​രി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, ക​ല്യാ​ശേ​രി​യി​ൽ എം.​വി​ജി​ൻ, ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.