സ്വർണവിപിണി ഇന്നേവരെ കണ്ടിട്ടില്ലാത്ത കയറ്റിറക്കങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. ഇന്നലെ രാവിലെ 1,24,520 രൂപയിൽ തുടങ്ങിയ വിപണി വൈകിട്ടായപ്പോൾ 1,25,040രൂപയിൽ എത്തിയിരുന്നു. അതായത് ഒറ്റദിവസം തന്നെ സ്വർണവിലയിൽ രണ്ട് തവണയും വർദ്ധന രേഖപ്പെടുത്തുകയാണ്.
ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി പവൻ 1,24,680രൂപയിൽ എത്തി. ഇതോടെ 46 രൂപ കുറഞ്ഞ് ഗ്രാം 15,630 രൂപയിൽ നിന്ന് 15,585 രൂപയിലും എത്തി.



