സ്വർണവിപിണി ഇന്നേവരെ കണ്ടിട്ടില്ലാത്ത കയറ്റിറക്കങ്ങൾക്ക് സാക്ഷ്യംവഹിക്കുകയാണ്. ഇന്നലെ രാവിലെ 1,23,720 രൂപയിൽ തുടങ്ങിയ വിപണി വൈകിട്ടായപ്പോൾ 1,26,920 രൂപയിൽ എത്തിയിരുന്നു. അതായത് ഒറ്റദിവസം തന്നെ സ്വർണവിലയിൽ രണ്ട് തവണയും വർദ്ധന രേഖപ്പെടുത്തുകയാണ്.
ഇന്ന് 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ 1,26,920 രൂപയിൽ നിന്നും പവൻ 1,24,520 രൂപയിലേയ്ക്ക് എത്തി. ഇതോടെ 300 രൂപ കുറഞ്ഞ് ഗ്രാം 15,865 രൂപയിൽ നിന്ന് 15,565 രൂപയിലും എത്തി.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 16,980 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,565 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,735 രൂപയുമാണ്.



