ടി20 ലോകകപ്പ് 2026-ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മലയാള സിനിമാ ലോകം.

സഞ്ജുവിന്റെ ഈ മാസ്മരിക പ്രകടനത്തെ തമിഴ് സംവിധായകൻ സി.എസ്. അമുദൻ വിശേഷിപ്പിച്ചത് ‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’ എന്നാണ്. സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായി ഇതിനെ വിലയിരുത്തുന്നു.