ഇറാനിലെ ഭരണകൂടത്തിൻ്റെ സുരക്ഷാ സംവിധാനങ്ങൾ തകർക്കുന്നതിനായി തങ്ങൾ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. നിലവിൽ ഭീഷണിയുയർത്തുന്ന സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കൻ സൈന്യം നടത്തിയ വൻ സൈനിക നീക്കത്തിന് ശേഷമാണ് സെൻട്രം ഈ വിശദാംശങ്ങൾ പുറത്തുവിട്ടത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.



