ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ വധവും സംബന്ധിച്ച സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് മേഖലയിലെ നേതാക്കളെ നേരിട്ട് വിളിക്കും. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് നേരിട്ട് അറിയിക്കും.

നിലവിൽ ഇന്ത്യൻ ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുകയാണ്. വിഷയത്തിൽ പക്ഷം പിടിക്കാതെയുള്ള നയം ഇന്ത്യ തുടരുമെന്നാണ് വിവരം.