പ​ത്ത​നം​തി​ട്ട: അ‌​ടൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​വും പാ​ല​ക്കാ​ട് എം​പി വി.​കെ. ശ്രീ​ക​ണ്‌​ഠ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച. എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച തി​ക​ച്ചും അ​വി​ചാ​രി​ത​മാ​യി​രു​ന്നു​വെ​ന്നും മു​ൻ കൂ‌​ട്ടി തീ​രു​മാ​നി​ച്ച​തോ രാ​ഷ്ട്രീ​യ​മാ​യ വി​ഷ​യ​ങ്ങ​ളോ ച​ർ​ച്ച​യ്ക്ക് പി​ന്നി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ടം അ​ങ്ങോ​ട്ടേ​യ്ക്ക് എ​ത്തി​യ​ത്. റെ​സ്റ്റോ​റ​ന്‍റി​ൽ ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ് രാ​ഹു​ൽ എ​ത്തി​യ​തെ​ന്നും ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി.പാ​ല​ക്കാ​ട് സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ളും ന​ട​ന്നി​ട്ടി​ല്ല.

പാ​ല​ക്കാ​ട് എം​പി​യെ​ന്ന നി​ല​യി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യി സം​സാ​രി​ക്കി​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് ആ​ണെ​ന്നും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ത​നി​ക്ക് ഇ‌​ട​പെ​ടേ​ണ്ട​താ​യ യാ​തൊ​രു സാ​ഹ​ര്യ​വു​മി​ല്ലെ​ന്നും വി.​കെ. ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി.